നാല് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചെളിയിൽ താഴ്ത്തി; മൂന്ന് പേർ അറസ്റ്റിൽ

മുംബൈ: ബയന്തറിൽ നാല് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പടുത്തി ചെളിയിൽ താഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജനുവരി ഒമ്പതിന് ആസാദ് നഗറിലെ വീട്ടിൽനിന്നും കാണാതായ പെൺകുട്ടിയുടെ ശരീരം ഭാഗികമായി കുഴിച്ചുമൂടിയ നിലയിൽ സമീപത്തെ ഒരു ചതുപ്പുനിലത്തിൽ നിന്നും കണ്ടെത്തി. 

സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരപലഹാരങ്ങൾ വാഗ്ദാനം ചെയ്ത് നാല് വയസ്സുകാരിയ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. തല ശക്തമായി ഇടിച്ചതായും റിപ്പോർട്ടിലുണ്ട്. മുഖ്യപ്രതി പെൺകുട്ടിയുടെ കുടുംബവുമായി ബന്ധം പുലർത്തിയിരുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷപ്പെട്ട മറ്റൊരു പ്രതിക്കായുള്ള തെരച്ചിൽ ശക്തമാക്കി.

Tags:    
News Summary - 4-Year-Old Gangraped, Murdered In Bhayander On Outskirts of Mumbai, 3 Accused Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.