സൗജന്യ സാരി വിതരണത്തിനിടെയുണ്ടായ തിരക്കിൽപ്പെട്ട് തമിഴ്നാട്ടിൽ നാല് സ്ത്രീകൾ മരിച്ചു; 11 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ സാരി വിതരണത്തിനിടെയുണ്ടായ തിരക്കിൽപ്പെട്ട് നാല് സ്ത്രീകൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിയിലാണ് സംഭവം. സാരിക്കായുള്ള സൗജന്യ ടോക്കൺ വാങ്ങാൻ വൻ ജനക്കൂട്ടം സംഭവ സ്ഥലത്തെത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അയ്യപ്പൻ എന്ന് പേരുള്ള ഒരാളാണ് തൈപൂയ്യം ആഘോഷത്തിന്റെ ഭാഗമായി സൗജന്യമായി സാരിയും മുണ്ടും വിതരണം ചെയ്തത്. തമിഴ്നാട്ടിലെ ഹിന്ദു വിഭാഗത്തിന്റെ പ്രധാന ആഘോഷങ്ങളിലൊന്നാണ് പൗർണമിയിലെ തൈപൂയ്യം. 

Tags:    
News Summary - 4 women killed, 11 injured in stampede during saree distribution event in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.