പെൺകുട്ടിയുടെ അണ്ഡം വിറ്റു; തമിഴ്നാട്ടിൽ നാലു ആശുപത്രികൾ സ്ഥിരമായി അടച്ചുപൂട്ടാൻ ഉത്തരവ്

ചെന്നൈ: 16 കാരിയുടെ അണ്ഡം വിൽപ്പന നടത്തിയ സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് തമിഴ്നാട്ടിൽ നാലു ആശുപത്രികൾ സ്ഥിരമായി അടച്ചുപൂട്ടാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. 21നും 35വയസിനുമിടെ പ്രായമുള്ള വിവാഹിതകളായ സ്ത്രീകൾക്കു മാത്രമേ ഒരു കുട്ടിക്കായി അണ്ഡം ദാനം ചെയ്യാൻ നിയമപരമായി അനുവാദമുള്ളൂ. അതും ഒരിക്കൽ മാത്രം.

ഈ കേസിൽ പെൺകുട്ടിയെ കുടുംബം നിർബന്ധിച്ച് നിരവധി തവണ അണ്ഡം ദാനം ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് കാണിക്കാൻ ആധാറിൽ കൃത്രിമത്വം കാണിക്കുകയും ചെയ്തു. ഒരു സാങ്കൽപിക ഭർത്താവിന്റെ സമ്മതപത്രം സംഘടിപ്പിക്കുകയും ചെയ്തു. വിവിധ ഫെർട്ടിലിറ്റി സെന്ററുകൾക്ക് അണ്ഡകോശങ്ങൾ നൽകാനാണ് കുട്ടിയെ മാതാവ് നിർബന്ധിച്ചത്.

അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ആക്‌ട് ലംഘിച്ചുവെന്നാണ് ആശുപത്രികൾക്കെതിരെയുള്ള ആരോപണം. ഈ ആശുപത്രികൾക്ക് 50 ലക്ഷം രൂപ വരെ പിഴ ചുമത്താം. നടപടിക്രമത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ദാതാവായ പെൺകുട്ടിക്ക് ഉപദേശം നൽകിയിട്ടില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തി. സംഭവത്തിൽ ആധാർ, പോക്‌സോ നിയമപ്രകാരമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - 4 Tamil Nadu Hospitals Ordered Shut Over Alleged Sale Of Girl's Eggs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.