Posted On
date_range Updated On
date_range വെല്ലൂരിൽ വിദ്യാർഥികളുടെ കൂട്ട ആത്മഹത്യ
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ഥികളുടെ കൂട്ട ആത്മഹത്യ. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്കൂളിലെ നാല് വിദ്യാർഥികളാണ് വെള്ളിയാഴ്ച കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.
രേവതി, ശങ്കരി, ദീപ, മോനിഷ എന്നിവരാണ് മരിച്ചത്. അധ്യാപിക വഴക്ക് പറഞ്ഞതിനാണ് ആത്മഹത്യയെന്നാണ് നിഗമനം. മോശം പഠനനിലവാരം മൂലം മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവരാൻ നാലുപേരോടും അധ്യാപിക ആവശ്യപ്പെട്ടിരുന്നു. നാലു വിദ്യാർഥികളും വെള്ളിയാഴ്ച ക്ലാസിൽ ഹാജരായിരുന്നില്ല.
നാലു വിദ്യാർഥികളുടെയും മൃതദേഹം സമീപത്തുള്ള 65 അടി ആഴത്തിലുള്ള കിണറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.