ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തും ഗുജറാത്തിലും ഐ.എസ് മാതൃകയിൽ ആക്രമണ പദ്ധതി ആസൂത്രണം ചെയ്ത നാലു ഭീകരർ പിടിയിൽ. മൂന്നുപേർ ഡൽഹിയിലും ഒരാൾ ഗുജറാത്തിലുമാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ വടക്കുകിഴക്കൻ ഡൽഹിയിലെ വസീറാബ ാദിൽ നടന്ന ഏറ്റുമുട്ടലിൽ ഡൽഹി പൊലീസിെൻറ പ്രത്യേക സംഘമാണ് മൂന്നുപേരെ പിടികൂടിയത്. നേപാളിൽ നിന്നുമാണ് ഇവ ർ വന്നതെന്നും ഡൽഹിയുടെ പരിസര പ്രദേശങ്ങളിലോ ഉത്തർ പ്രദേശിലോ ആണ് ഇവർ ആക്രമണം ആസൂത്രണം ചെയ്തിരുന്നതെന്നും ഡൽഹി പൊലീസ് സ്പെഷൽ സെൽ ഡപ്യൂട്ടി കമീഷണർ പ്രമോദ് സിങ് ഖുഷ്‍വാഹ പറഞ്ഞു. ഖ്വാജ മൊയ്നുദ്ദീൻ (52), അബ്ദുൽ സമദ് (28), സയ്യിദ് അലി നവാസ് (32) എന്നിവരെ ഏറ്റുമുട്ടലിനൊടുവിലാണ് പിടികൂടിയത്.
ഐ.എസിെൻറ പ്രവർത്തനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള ഭീകര പ്രവർത്തനങ്ങളാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്നും ഒരു വിദേശരാജ്യത്തുനിന്ന് ഇവർക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നെന്നും പ്രമോദ് സിങ് വ്യക്തമാക്കി. ബാക്കി കൂട്ടാളികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. തമിഴ്നാട്ടിലെ ഹിന്ദു മുന്നണി നേതാവ് കെ.പി.എസ് സുരേഷ്കുമാറിനെ ആറംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവരെന്നും പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിവരുകയാണ്. റിപബ്ലിക് ദിന ചടങ്ങുകൾക്ക് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളുടെ ഭാഗമായിട്ടാണ് ഇവർ പിടിയിലാകുന്നത്.
ഗുജറാത്തിലെ വഡോദരയിലെ ഗോർവ പ്രദേശത്തുനിന്നാണ് ഐ.എസ് ബന്ധങ്ങളുള്ള സഫർ അലി എന്നയാളെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. തമിഴ്നാട്ടിലെ പിടികിട്ടാപ്പുള്ളിയാണ് സഫർ എന്നും പന്ത്രണ്ട് ദിവസം മുമ്പാണ് ഇയാൾ വഡോദരയിൽ എത്തിയതെന്നും ഗുജറാത്ത് എ.ടി.എസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.