Posted On
date_range Updated On
date_range വിവാഹ ആഘോഷത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം; നാലു പേർക്ക് ദാരുണാന്ത്യം
ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ വിവാഹ ആഘോഷത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. നാലു പേർ മരിച്ചു. 60 പേർക്ക് പൊള്ളലേറ്റു. 42 പേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റവർ പ്രദേശത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
ജോധ്പൂരിലെ ഭുഗ്ര വില്ലേജിലാണ് സംഭവം. വരന്‍റെ ഘോഷയാത്ര പുറപ്പെടുന്നതിന് മുമ്പാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ വിരുന്നുകാരായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് പൊള്ളലേറ്റത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.