ഭീകരാക്രമണം: അഞ്ച് ​സൈനികർക്ക് വീരമൃത്യു; തിരച്ചിൽ തുടരുന്നു

ശ്രീനഗർ: ജമ്മു-കശ്മീരിലെ പൂഞ്ചിൽ രണ്ട് സൈനിക വാഹനങ്ങൾക്കുനേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു ജവാൻ കൂടി ​കൊല്ലപ്പെട്ടു. ഇതോടെ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം അഞ്ചായി. മൂന്നുപേർക്ക് പരിക്കേറ്റു. സുരാൻകോട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ധേര കി ഗലിയിൽനിന്ന് ബുഫ്‍ലിയാസിലേക്കുള്ള പാതയിൽ ധാത്യാർ മോർഹിൽ വ്യാഴാഴ്ച വൈകീട്ട് 3.45നാണ് സംഭവം.

ധേര കി ഗലിയിൽ ബുധനാഴ്ച രാത്രി ഭീകരവാദി സാന്നിധ്യമുണ്ടായെന്ന വിവരത്തെ തുടർന്ന് പുറപ്പെട്ട സൈനിക ട്രക്കിനും ജിപ്സിക്കും നേരെ ഭീകരർ പതിയിരുന്ന് വെടിവെക്കുകയായിരുന്നു. ഒരു മാസത്തിനിടെ മേഖലയിൽ സൈന്യത്തിനുനേരെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.

മേഖലയിൽ ഭീകരർക്കായി വ്യാപക തെരച്ചിലാണ് സൈന്യം നടത്തുന്നത്. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മേഖലയിൽ കൂടുതല്‍ സൈനികരെ വിന്യസിച്ചു.

കഴിഞ്ഞമാസം രജൗരിയിലെ കലക്കോട്ടിൽ രണ്ട് ക്യാപ്റ്റന്മാർ ഉൾപ്പെടെ അഞ്ച് സൈനികർ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ചിരുന്നു. ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ രജൗരി-പൂഞ്ച് മേഖലയിലുണ്ടായ ഇരട്ട ആക്രമണങ്ങളിൽ 10 സൈനികർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - 4 jawans killed in attack on Army vehicles in Jammu and Kashmir's Poonch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.