കശ്​മീരിൽ തീവ്രവാദി ആക്രമണം; ജവാന്മാരടക്കം ഒമ്പതുപേർക്ക്​ പരിക്ക്

​ശ്രീനഗർ: സി.ആർ.പി.എഫ്​ പോസ്​റ്റിനുനേരെ നടന്ന ഗ്രനേഡ്​ ആക്രമണത്തിൽ രണ്ടു ജവാന്മാരടക്കം ഒമ്പതുപേർക്ക്​ പരിക്കേറ്റു. ശ്രീനഗറിലെ തിരക്കേറിയ ലാൽചൗക്കിൽ പ്രതാപ്​ പാർക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആർ.പി.എഫുകാർക്കുനേരെ തീവ്രവാദികൾ ഗ്രനേഡ്​ എറിയുകയായിരുന്നുവെന്ന്​ അധികൃതർ പറഞ്ഞു.

പരിക്കേറ്റ മറ്റുള്ളവർ പ്രദേശവാസികളാണ്​. ഞായറാഴ്​ച ചന്ത നടക്കുന്ന മേഖലയിലാണ് ആക്രമണം ഉണ്ടായത്.

Tags:    
News Summary - 4 injured in Srinagar grenade attack -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.