ജയ്പൂർ: രാജസ്ഥാനിലെ ജലവാർ ജില്ലയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് നാലു വിദ്യാർഥികൾ മരിച്ചു. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. 'നാല് കുട്ടികൾ മരിച്ചു, 17 പേർക്ക് പരിക്കേറ്റു. പത്ത് കുട്ടികളെ ജലവാറിലേക്ക് റഫർ ചെയ്തിട്ടുണ്ട്, ഇതിൽ മൂന്നോ നാലോ പേർ ഗുരുതരാവസ്ഥയിലാണ്' ജലവാർ പൊലീസ് സൂപ്രണ്ട് അമിത് കുമാർ പറഞ്ഞു.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ ഉത്തരവിട്ടു. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ കലക്ടറോടും വിദ്യാഭ്യാസ ഓഫിസറോടും മന്ത്രി നിർദ്ദേശം നൽകി. ജലവാറിലെ പിപ്ലോഡി സർക്കാർ സ്കൂളിന്‍റെ കെട്ടിടമാണ് തകർന്നത്. അധ്യാപകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് കുട്ടികളെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത്.
സ്കൂളിൽ ഏകദേശം 27 വിദ്യാർഥികൾ ഉണ്ടായിരുന്നു. തകർന്നുവീണ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാർഥികളെ ഒരു പ്രത്യേക ആരോഗ്യ കേന്ദ്രത്തിലേക്ക് റഫർ ചെയ്തതായും ആറ് കുട്ടികൾ എസ്.ആർ.ജി ആശുപത്രിയിൽ ചികിത്സയിലാണെന്നും ജലവാർ മാൻഹോരെത്തന പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.