Posted On
date_range Updated On
date_range ഡൽഹിയിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ ക്യാബ് ഡ്രൈവർമാർ അറസ്റ്റിൽ
ഗുഡ്ഗാവ്: ഡൽഹിയിലെ ഗുഡ്ഗാവ് ദേശീയ പാതയിൽ 15ഒാളം യാത്രക്കാരെ തോക്കും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തി പ ണം തട്ടിയ ക്യാബ് ഡ്രൈവർമാർ അറസ്റ്റിൽ. ഗുഡ്ഗാവ് പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
നാല് പേരടങ്ങു ന്ന സംഘത്തിലെ ഒരാൾ ഡ്രൈവറും മറ്റ് മൂന്നു പേർ പിൻ സീറ്റിൽ യാത്രക്കാരായും ഇരുന്നാണ് കവർച്ച നടത്തിയിരുന്നത്. വാഹനം തേടുന്ന കാൽനടയാത്രക്കാരായിരുന്നു ഇവരുടെ ഇരകൾ. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ 15 പേരിൽ നിന്നായാണ് ഇവർ പണവും എ.ടി.എം കാർഡുകളും മൊബൈൽ ഫോണുകളും തട്ടിയത്.
പ്രതികളിൽ ഒരാൾ ഹരിയാന സ്വദേശിയും, ഒരാൾ പൽവാൾ സ്വദേശിയും മൂന്ന് പേർ മേവാത്ത് സ്വദേശികളുമാണ്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് രണ്ട് ടാക്സികൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.