ലഖ്നോ: ഉത്തർപ്രദേശിലും അയൽസംസ്ഥാനമായ ഉത്തരാഖണ്ഡിലും വ്യാജമദ്യം കഴിച്ച് 92പേ ർ മരിച്ചു. യു.പിയിൽ 52 പേരും ഉത്തരാഖണ്ഡിൽ 40 പേരുമാണ് മരിച്ചത്. നിരവധിപേരെ ആശുപത്രി യിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
യു.പിയിലെ സഹറൻപുരിൽ 26 പേ രും ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 12 പേരുമാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരേ സ്ഥലത്തുനിന്നാണ് മദ്യം വാങ്ങിയത്. സഹറൻപുരിലെ ഉമഹി ഗ്രാമത്തിൽ അഞ്ചുപേരാണ് ആദ്യം മരിച്ചത്. ഇവിടെനിന്ന് 10 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. ശർബത്പുർ ഗ്രാമത്തിൽ മൂന്നുപേർ മരിച്ചു.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലാണ് 12 പേർ മരിച്ചത്. എട്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ശവസംസ്കാര ചടങ്ങിൽ പെങ്കടുത്തവരാണ് മദ്യം കഴിച്ചത്. സംഭവത്തിൽ 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ്ചെയ്തു.
യു.പിയിൽ മരിച്ചവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപയും ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് 50,000 രൂപയും സഹായധനമായി പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നാലു ദിവസം മുമ്പ് കിഴക്കൻ യു.പിയിൽ മദ്യ ദുരന്തത്തിൽ 10 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.