ഡറാഡൂൺ: ഉത്തരാഖണ്ഡിൽ പൗരി ജില്ലയിലെ ഗ്വീൻ ഗ്രാമത്തിനടുത്ത് സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 48 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. നൈനിതാൾ ജില്ലയിലെ രാംനഗറിലേക്ക് പോവുകയായിരുന്ന ബസാണ് 200 മീറ്റർ താഴ്ചയിലേക്ക് പതിച്ചത്. 45 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിെൻറ കൃത്യമായ കാരണം അറിവായിട്ടില്ല. എന്നാൽ, ബസിൽ കൊള്ളാവുന്നതിൽ അധികം ആളുകളെ കയറ്റിയിരുന്നതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടുലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ആശ്വാസ ധനമായി പ്രഖ്യാപിച്ചു.
ഞായറാഴ്ച രാവിലെ 8.40ന് പിപ്ലി-ഭാവുൻ റോഡിലാണ് അപകടം. പരിക്കേറ്റവരെ രാംനഗർ, ഹൽദ്വാനി ആശുപത്രികളിലെത്തിച്ചു. ഗുരുതര പരിക്കേറ്റവരെ വ്യോമമാർഗം ഡറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയതായി എസ്.പി ജഗത് റാം ജോഷി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ഗവർണർ കെ.കെ. പോൾ തുടങ്ങിയവർ അനുശോചിച്ചു.
പൊലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.