ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3,406 മലയാളികൾ വിവിധ കാരണങ്ങളാൽ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. സൗദി അറേബ്യയിലാണ് മരിച്ച മലയാളികളുടെ എണ്ണം കൂടുതൽ (1,080). ലോക്സഭയിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.
ഒമാനിൽ മൂന്ന് വർഷത്തിനിടെ 629 മലയാളികളാണ് മരിച്ചത്. ഇക്കാലയളവിൽ കുവൈത്ത് 503, ദുബൈ 451, ബഹ്റൈൻ 304 എന്നിങ്ങനെയാണ് മലയാളികളുടെ മരണനിരക്ക്. ഇത്തരത്തിൽ മരിച്ചവരുടെ ഭൗതിക ശരീരം ഉടൻ നാട്ടിലെത്തിക്കുന്നതിന് ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. എന്നാൽ അപകട മരണം സംഭവിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമോ എന്ന ചോദ്യത്തിന് സർക്കാർ മറുപടി നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.