32,080 പേർക്ക്​ കൂടി കോവിഡ്; വാക്​സിൻ വിതരണത്തിൽ ഇന്ന്​ തീരുമാനം

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 32,080 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിൽസയിലുള്ളവരുടെ എണ്ണം 3,78,909 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 36.635 പേർ കഴിഞ്ഞ ദിവസം മാത്രം രോഗമുക്​തി തേടി.

ഇതുവരെ 92,15,581 പേർക്കാണ്​ രോഗം ഭേദമായത്​. 94.66 ശതമാനമാണ്​ രോഗമുക്​തിനിരക്ക്​. 97,35,850 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 402 പേർ രോഗംബാധിച്ച്​ മരിക്കുകയും ചെയ്​തു. ഇതോടെ ആകെ മരണസംഖ്യ 1,41,360 ആയി ഉയർന്നു.

അതേസമയം, രാജ്യത്ത്​ കോവിഡ്​ വാക്​സിൻ എപ്പോൾ എത്തുമെന്നതിൽ ബുധനാഴ്​ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ്​ സൂചന. ഫൈസർ, സെറം ഇൻസ്​റ്റിറ്റ്യൂട്ട്​, ഭാരത്​ ബയോടെക്​ തുടങ്ങിയ കമ്പനികളാണ്​ വാക്​സിന്​ അനുമതി തേടി സർക്കാറിനെ സമീപിച്ചിരിക്കുന്നത്​. 

Tags:    
News Summary - 32,080 new cases push India’s Covid-19 tally over 9.73 mn; recoveries above 9.21 mn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.