ബി.ജെ.പി നേതാവി​െൻറ മക​െൻറ വിവാഹത്തിന്​ വിഡിയോ ക്ഷണക്കത്തും ​​​​ഡ്രോൺ കാമറയും

മുംബൈ: ബി.ജെ.പി നേതാവി​​െൻറ മക​​െൻറ വിവാഹത്തിന്​ വിഡിയോ ക്ഷണക്കത്തും​ ഡ്രോൺ കാമറയും. ബി.​െജ.പി മഹാരാഷ്ട്ര പ്രസിഡൻറി​ൻറ്​ റാവു സാഹിബ് ഡാന്‍വേയുടെ മകൻ സന്തോഷി​​െൻറ വിവാഹമാണ്​ ആഡംബരം കൊണ്ട്​ വാർത്തയായത്​. വി.​െഎ.പികൾ പ​െങ്കടുത്ത വിവാഹത്തിൽ​ 30,000 പേർ അതിഥികളായെത്തിയെന്നാണ്​ റിപ്പോർട്ട്​. വിവാഹം സുഗമമായി നടക്കുന്നതിന്​ പ്രധാന റോഡ്​ അടക്കുകയും ചെയ്​തു.

Full View

പ്രശസ്ത മറാഠി സംഗീതജ്ഞനായ രാജേഷ് സര്‍കാട്ടേയുടെ മകളായ റെനുവാണ് വധു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്​, യോഗഗുരു ബാബാ രാംദേവ്​, ആർ.എസ്.​എസ്​ നേതാവ്​ മോഹൻ ഭാഗവത്​ എന്നിവരും ഭരണ–പ്രതിപക്ഷ അംഗങ്ങളും അതിഥികളായുണ്ടായിരുന്നു. ഔറംഗാബാദില്‍ വ്യാഴാഴ്ചയായിരുന്നു സിനിമാ സെറ്റുകളെ വെല്ലുന്ന രീതിയില്‍ തയ്യാറാക്കിയ മണ്ഡപത്തില്‍ വിവാഹം നടന്നത്.

നേരത്തെ കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പത്ത്​ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയതും ആന്ധ്രയിലെ ഖനി ഭീമന്‍ ജനാര്‍ദന്‍ റെഡ്ഡി മകളുടെ വിവാഹത്തിന് 500 കോടി രൂപ ചെലവിട്ടതും വിവാദമായിരുന്നു. വിവാഹത്തിന്​ ചെലവാക്കിയ പണത്തി​​െൻറ ഉറവിടം ചോദ്യം ​െചയ്​ത്​ സമൂഹിക പ്രവർത്തക അഞ്​ജലി ദമാനിയ രംഗത്തെത്തിയിട്ടുണ്ട്​.

 

Tags:    
News Summary - 30,000 guests, drone-cams, palatial set

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.