മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്​ഫോടനം; മൂന്ന് മരണം

പാൽഘട്: മഹാരാഷ്ട്രയിൽ കെമിക്കൽ ഫാട്റിയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. പാൽഘട് ജില്ലയിൽ ബോയ്സർ മേഖലയിലുള്ള താരാപുർ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ കെമിക്കൽ ഫാക്ടറിയിലാണ് ​സ്ഫോടനമുണ്ടായത്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.

​തുണി വ്യവസായത്തിനു വേണ്ട ഗമ്മ ആസിഡ് നിർമിക്കുന്ന യൂനിറ്റിലാണ് സ്​ഫോടനം നടന്നത്. ആസിഡ് ഉണ്ടാക്കുന്നതിനായി കെമിക്കൽ ഫാക്ടറിയിലെ റിയാക്ടർ വെസലിൽ വെച്ച് സോഡിയം സൾഫേറ്റും അമോണിയയും തമ്മിൽ യോജിപ്പിക്കുന്നതിനിടെയാണ് അപകടം.

റിയാക്ടർ വെസലിലെ സമ്മർദം മൂലമാണ് സ്ഫോടനമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ മരിച്ച തൊഴിലാളികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിൽ ​എത്തിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെന്ന് പാൽഘട് പൊലീസ് വക്താവ് സചിൻ നവാദ്കർ പറഞ്ഞു. സ്ഫോടനം നടക്കുമ്പോൾ 18 തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുകഴിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - 3 Workers Killed, 12 Injured In Blast At Chemical Factory In Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.