Posted On
date_range Updated On
date_range കുൽഗാമിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിെല കുൽഗാമിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു.
രാവിലെ നടന്ന ഏറ്റുമുട്ടലിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. പിന്നീട് കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടർന്ന് നടത്തിയ പരിശോധനക്കിടെ ഉണ്ടായ ഏറ്റമുട്ടലിൽ രണ്ടുപേർകൂടി കൊല്ലപ്പെടുകയായിരുന്നു.
തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യാന്വേഷ വിഭാഗം നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് സേന തെരച്ചിൽ തുടങ്ങിയത്. ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽ ബാരമുല്ലക്കും ഖ്വാസിഗുണ്ടിനും ഇടക്ക് ട്രെയിൻ സർവീസ് റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.