Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ അനന്ത്നാഗിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു
അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്നാഗ് ജില്ലയിലെ കൊകർനാഗിലെ വൈലൂവിലാണ് ഏറ്റുമുട്ടൽ നടന്നത്. മരിച്ചവർ ലഷ്കർ ഇ തയ്ബ ഭീകരരാണെന്ന് പൊലീസ് അറിയിച്ചു.
പ്രദേശത്ത് സേനയുടെ തിരച്ചിൽ തുടരുകയാണ്. ജമ്മു കശ്മീർ പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രിയിൽ പത്രാഡ പഞ്ചായത്തിലെ വനമേഖലയിൽ സംശയാസ്പദ സാഹചര്യത്തിൽ ചിലരെ കണ്ടതായി പ്രദേശവാസികൾ പൊലീസിന് വിവരം കൈമാറിയിരുന്നു. ഇതേ തുടർന്ന് വനമേഖല വളഞ്ഞ് സംയുക്തസേന തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
മേയ് ആറിന് ഷോപ്പിയാൻ ജില്ലയിൽ മൂന്നു അൽ ബദർ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.