ലക്നോ: ഉത്തർപ്രദേശിൽ മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ 17 വയസുകാരൻ ബലാത്സംഗം ചെയ്തു. ഇറ്റാ ജില്ലയിലാണ് അതിക്രൂരമായ സംഭവം നടന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിലാണ്. കൗമാരക്കാരനായ പ്രതി ഒളിവിലാണ്.
കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം സമീപത്തെ ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളെ നോക്കാനേൽപ്പിച്ച് പുറത്തു പോയതായിരുന്നു കുട്ടിയുടെ അമ്മ. കുട്ടിയെ നോക്കാന്‍ ഇവരെ പറഞ്ഞേല്‍പ്പിക്കുകയും ചെയ്തു. അയല്‍ക്കാരനായ പതിനേഴുകാരന്‍ കുഞ്ഞിന്‍റെ കരച്ചിലടക്കാന്‍ ശ്രമിക്കുന്നതാണ് തിരിച്ചുവന്നപ്പോള്‍ അമ്മ കണ്ടത്. കുഞ്ഞ് മലമൂത്ര വിസര്‍ജനം നടത്തിയെന്ന് ആൺകുട്ടി പറഞ്ഞു.
എന്നാല്‍ അമ്മ കുട്ടിയെ വൃത്തിയാക്കുമ്പോൾ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും ചോരയൊലിക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഐ.പി.സി സെക്ഷൻ 376 (ബലാത്സംഗം), പോക്സോ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജ് കുമാർ സിങ് പറഞ്ഞു.
പ്രതിയെ പിടികൂടാന്‍ നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.