മൂന്ന് മെയ്തയ് തീവ്രവാദ സംഘടന പ്രവർത്തകർ പിടിയിൽ

ഇം​ഫാ​ൽ: അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് ന​ട​ത്തി​യ മെ​യ്ത​യ് തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ആ​രം​ബാ​യി തെ​ങ്കോ​ലി​ന്റെ മൂ​ന്നു പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​ണി​പ്പൂ​രി​ലെ പ​ടി​ഞ്ഞാ​റ​ൻ ഇം​ഫാ​ലി​ലാ​ണ് സം​ഭ​വം. ഇം​ഫാ​ൽ-​ജി​രി​ബാം ദേ​ശീ​യ പാ​ത​യി​ലൂ​ടെ പോ​കു​ന്ന ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ച​ലാ​ൻ ന​ൽ​കി പ​ണം പി​രി​ച്ച​തി​നാ​ണ് കെ​യ്തെ​ൽ​മാ​ൻ​ബി​യി​ൽ നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രി​ൽ നി​ന്ന് പ്രി​ന്റ​ർ, ര​ണ്ട് വ​യ​ർ​ലെ​സ് സെ​റ്റു​ക​ൾ, പേ​പ്പ​ർ റോ​ളു​ക​ൾ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു.

അ​തി​നി​ടെ, നി​രോ​ധി​ത സം​ഘ​ട​ന​യാ​യ കം​ഗ്ലീ​പാ​ക് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി (താ​യ്ബം​ഗ​ൻ​ബ) അം​ഗ​ത്തെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ കൊ​ള്ള​യ​ടി, കേ​ഡ​ർ​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യ​ൽ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ എ​ൻ.​ആ​ർ.​എ​ഫ്.​എം അം​ഗം മെ​യ്ത്രം സോ​മോ​ർ​ജി​ത് സി​ങ്ങി​നെ​യും പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​യാ​ളി​ൽ​നി​ന്ന് അ​ഞ്ച് മൊ​ബൈ​ലു​ക​ളും ​േസ്ഫാ​ട​ക വ​സ്തു​ക്ക​ളും പി​ടി​കൂ​ടി.

News Summary - 3 members of radical Meitei outfit held in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.