ഹോളി ആഘോഷത്തിനിടെ ജപ്പാൻ യുവതിയെ അപമാനിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ

ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ ഡൽഹിയിൽ ജപ്പാൻ വനിതയെ ഉപദ്രവിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ചിലായിരുന്നു ജപ്പാൻ യുവതി താമസിച്ചിരുന്നത്. പ്രതികൾ മൂന്നുപേരും ഇതേ സ്ഥലത്തെ താമസക്കാരാണ്. ഒരാൾ പ്രായപൂർത്തിയാകാത്ത കുട്ടിയാണ്.

സംഭവത്തിൽ യുവതി പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അവർ ബംഗ്ലാദേശിലേക്ക് പോവുകയും ചെയ്തു. അവർ മാനസികമായും ശാരീരികമായും ആരോഗ്യവതിയായിരിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജപ്പാൻ എം.ബസിയുടെ സാഹയത്തോടെയാണ് യുവതി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഹോളി ആഘോഷത്തിന്റെ പേരിൽ യുവതിയെ അപമാനിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും അതിനെതിരെ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. സംഭവത്തിൽ കേസെടുക്കണമെന്ന് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പൊലീസ് കേസെടുത്ത് മൂന്നുപേരെ അറസ്റ്റ് ചെയ്യുന്നത്.

ഒരു സംഘം ആളുകൾ യുവതിയെ കടന്നുപിടിക്കുന്നതും ‘ഹോളി’ എന്നു പറഞ്ഞുകൊണ്ട് ഇവർ യുവതിയുടെ മുഖത്തും ദേഹത്തും നിറങ്ങൾ വാരിപൂശുന്നതുമാണ് വിഡിയോയിലുള്ളത്. ഒരാൾ അവരുടെ തലയിൽ മുട്ട എറിഞ്ഞുടക്കുകയും ചെയ്യുന്നു. യുവതി ആൾക്കൂട്ടത്തിനിടയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും അതിനിടയിലും നിറം തേക്കാൻ ശ്രമിച്ചയാളെ അടിക്കുന്നതും കാണാം. ഒടുവിൽ ഒരുവിധത്തിൽ അവിടെനിന്ന് രക്ഷപ്പെട്ടു പുറത്തുവരുന്നു.

വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ്,സംഭവത്തെക്കുറിച്ച് ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചത്.

Tags:    
News Summary - 3 Detained For Holi Harassment Of Japanese Woman In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.