തമിഴ്​നാട്ടിൽ കനത്തമഴയിൽ മൂന്ന്​ മരണം; ചെന്നൈയിൽ റോഡുകളിൽ വെള്ളം കയറി

ചെന്നൈ: തമിഴ്​നാട്ടിൽ കനത്തമഴയിൽ മൂന്ന്​ മരണം. വൈദ്യുഘാതമേറ്റാണ്​ മൂന്ന്​ മരണവും റിപ്പോർട്ട്​ ചെയ്തത്​. മഴയെ തുടർന്ന്​ നാല്​​ ജില്ലകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട്​ തുടങ്ങിയ ജില്ലകളിലാണ്​ റെഡ്​ അലർട്ട്​.

സ്കൂളുകൾ, കോളജ്​, അടിയന്തരപ്രാധാന്യമില്ലാത്ത ഓഫീസുകൾ എന്നിവ വെള്ളിയാഴ്ചയും അടഞ്ഞുകിടക്കും. ചെന്നൈയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ കനത്ത ട്രാഫിക്​ ബ്ലോക്ക്​ അനുഭവപ്പെട്ടു​. ട്രാഫിക്​ ജാം അനുഭവപ്പെട്ടതോടെ ചെന്നൈ മെട്രോ സർവീസ്​ നടത്തുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി.

മഴയിൽ വെള്ളം കയറിയതോടെ ചെന്നൈയിൽ നാല്​ സബ്​വേകൾ അടച്ചു. 145 വലിയ പമ്പുകൾ ഉപയോഗിച്ച്​ സബ്​വേകളിൽ നിന്നും വെള്ളം പുറത്തേക്ക്​ കളയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്​. വെള്ളിയാഴ്ച കനത്ത മഴക്ക്​ സാധ്യതയില്ലെന്നാണ്​ കാലാവസ്ഥ പ്രവചനമെങ്കിലും തമിഴ്​നാട്ടിൽ ജാഗ്രത തുടരുകയാണ്​.

Tags:    
News Summary - 3 Deaths After Heavy Rain In Tamil Nadu, Parts Of Chennai Waterlogged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.