ആപ്പിൾ കയറ്റിയ ട്രക്ക് കാറിനു മുകളിലേക്ക് മറിഞ്ഞ് മൂന്ന് മരണം

ഷിംല: ആപ്പിൾ കയറ്റിയ ട്രക്ക് കാറിനു മുകളിലേക്ക് മറിഞ്ഞ് കാർ യാത്രികർ മരിച്ചു. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന മൂന്നു പേർ തൽക്ഷണം മരിച്ചു. ചെറിയ പരിക്കുകളേറ്റ ട്രക്ക് ഡ്രൈവറെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രി ജയറാം താക്കൂർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. തിയോഗ് -ഷിംല റോഡിലുണ്ടായ അപകടത്തിൽ മൂന്ന് കാർ യാത്രികർ മരിച്ച വാർത്ത അത്യന്തം ദുഃഖകരമാണ്. വേദന താങ്ങാനുള്ള ശക്തി അവരുടെ അവരുടെ കുടുംബാംഗങ്ങൾക്ക് ലഭ്യമാകട്ടെ. പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.  


Tags:    
News Summary - 3 dead after apple-laden truck overturns on it in Shimla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.