ദലിത്​ യുവാവിനെ മർദിച്ച്​ ദേഹത്ത്​ മൂത്രമൊഴിച്ച നാലുപേർ അറസ്റ്റിൽ

പുതുക്കോട്ട: തമിഴ്​നാട്ടിൽ ദലിത്​ യുവാവിനെ മർദിച്ചശേഷം ദേഹത്ത്​ മൂത്രം ഒഴിച്ച നാലുപേർ പിടിയിൽ. പുതുക്കോട്ടയിലാണ്​ സംഭവം.

ജാതിപ്പേര്​ വിളിച്ച്​ അധിക്ഷേപിച്ചത്​ എതിർത്തതിനാണ്​ മർദിച്ചതെന്ന്​ 18കാരൻ പൊലീസിൽ പറഞ്ഞു. തനിക്കൊണ്ടൻ ഗ്രാമത്തിൽ മീൻ പിടിക്കുന്നതിനിടെ പ്രതികളിലൊരാളായ പ്രദീപും 18കാരനും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു.

തുടർന്ന്​ പ്രദീപ്​ ജാതിപ്പേരിനൊപ്പം മോശം വാക്കുകൾ യുവാവിന്​ നേരെ ഉപയോഗിച്ചു. ഇത്​ 18കാരൻ എതിർത്തു. പിന്നീട്​, പ്രദീപും മറ്റു മൂന്നുപേരും കാറിലെത്തി യുവാവിനെ ആളൊഴിഞ്ഞ സ്​ഥ​ലത്തെത്തിച്ച്​ മർദിക്കുകയായിരുന്നു. ദേഹത്ത്​ പ്രതികൾ മൂത്രമൊഴിക്കുകയും ചെയ്​തു.

എസ്​.സി/എസ്​.ടി നിയമപ്രകാരവും മറ്റു വകുപ്പുകൾ ചുമത്തിയുമാണ്​ കേസെടുത്തത്​. പ്രദീപ്​ ഉൾപ്പെടെ നാലുപേരെ അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - 3 booked for thrashing, urinating on Dalit youth in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.