മുംബൈ: ബി.ജെ.പി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ സർക്കാർ പിരിച്ചുവിടുമെന്ന സംശയ ത്തിന് ബലം നൽകി മഹാരാഷ്ട്രയിൽ അടിയന്തര മന്ത്രിസഭ യോഗം. മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹ രിയാന സർക്കാറുകളെ പിരിച്ചുവിട്ട് ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞ െടുപ്പും നടത്താൻ ബി.ജെ.പി കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ആഴ്ചയിൽ ഒരിക്കലാണ് മന്ത്രിസഭ ചേരുന്നത്. ചൊവ്വാഴ്ച മന്ത്രിസഭ ചേരുകയും നിരവധി പദ്ധതികൾ പാസാക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് വെള്ളിയാഴ്ചയും മന്ത്രിസഭ യോഗം വിളിച്ചത്. പിരിച്ചുവിടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ആവർത്തിക്കുമ്പോഴും സർക്കാറിെൻറ തിരക്ക് സംശയം കൂട്ടുന്നു. നേരേത്ത ഇരു തെരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്തുന്നതിൽ മഹാരാഷ്ട്ര ബി.ജെ.പി എതിരായിരുന്നു.
പുൽവാമക്ക് പ്രതികാരമായി നടന്ന ബാലാകോട്ട് വ്യോമാക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകാര്യത വർധിപ്പിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാൻ ആലോചിക്കുന്നതെന്നാണ് സൂചന.
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് ഇൗ മൂന്ന് സംസ്ഥാനങ്ങളിലെയും സർക്കാറുകൾ കാലാവധി പൂർത്തിയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.