അറസ്റ്റിലായവർ
മീൻ മോഷണം ആരോപിച്ച് ദലിത് വനിതയെ കെട്ടിയിട്ട് മർദിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ; പൊലീസുകാർക്ക് സസ്പെൻഷൻ
മംഗളൂരു: മീൻ മോഷണം ആരോപിച്ച് മാൽപെ തുറമുഖത്ത് ദലിത് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിന്റെ അന്വേഷണം തുടരുന്നതിനിടെ രണ്ടു പേർ കൂടി വ്യാഴാഴ്ച അറസ്റ്റിലായി. ലീല, പാർവതി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലക്ഷ്മിഭായി, സുന്ദർ, ശിൽപ, പേര് വെളിപ്പെടുത്താത്ത ഒരു പ്രദേശവാസി എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ അശ്രദ്ധ കാണിച്ച രണ്ട് ബീറ്റ് പൊലീസ് കോൺസ്റ്റബിൾമാരെ സസ്‌പെൻഡ് ചെയ്തു. മീൻ മോഷ്ടിച്ചുവെന്ന് ആരോപിച്ച് വിജയപുരയിൽ നിന്നുള്ള സ്ത്രീയാണ് ചൊവ്വാഴ്ച ആക്രമിക്കപ്പെട്ടത്.
സംസ്ഥാന വനിതാ കമ്മീഷൻ ഈ ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാൻ അധികാരികളോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എത്രയും വേഗം സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനും കമ്മീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.