റഹൈദരാബാദ്: മക്കളുടെ കൺമുന്നിൽ വെച്ച് ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകത്തിൽ ചാടി ജീവനൊടുക്കി 29കാരി. വെള്ളിയാഴ്ചയാണ് സംഭവം. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. വസന്ത എന്നാണ് പേര്.
മെഹബൂബനഗർ സ്വദേശിയായ ഇവർ ഏഴും മൂന്നരയും വയസുള്ള മക്കളുമായി മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. സാമ്പത്തിക പ്രയാസം മൂലമാണ് യുവതി കടുംകൈക്ക് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് യുവതി രണ്ടുമക്കൾക്കൊപ്പം ഹുസൈൻ സാഗർ തടാകത്തിലെത്തിയത്. തുടർന്ന് തന്റെ മൊബൈൽ ഫോൺ മക്കളുടെ കൈയിൽ കൊടുത്ത ശേഷം അവരോട് കുറച്ചുനേരം കളിക്കാൻ പറഞ്ഞു. അതിനു പിന്നാലെ യുവതി തടാകത്തിലേക്ക് ചാടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ആളാണ് വിവരം പൊലീസിനെ അറിയിച്ചത്.
അമ്മയെ കാണാതെ പരിഭ്രമിച്ചു കരഞ്ഞ കുട്ടികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് യുവതിയുടെ സഹോദരൻ എത്തി ഇവരെ കൂട്ടിക്കൊണ്ടു പോയി. നാലുവർഷം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് യുവതിയുടെ ഭർത്താവ് മരിച്ചതോടെയാണ് യുവതിയും കുട്ടികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. യുവതിയുടെ മൃതദേഹം പുറത്തെടുത്ത ശേഷം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.