Posted On
date_range Updated On
date_range ബിഹാർ വിഷമദ്യ ദുരന്തം; മരണം 29 ആയി
ഗോപാൽഗഞ്ച്: ബിഹാറിലെ വെസ്റ്റ് ചമ്പാരൻ, ഗോപാൽ ഗഞ്ച് ജില്ലകളിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 29 ആയി. നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. ഗോപാൽഗഞ്ചിൽ 17ഉം വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബേട്ടിയ മേഖലയിൽ 12ഉം പേരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് മദ്യം കഴിച്ച ഇവരുടെ ആരോഗ്യനില രാത്രിയോടെ വഷളാവുകയായിരുന്നുവെന്ന് മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു. സമഗ്ര അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും ബിഹാർ മന്ത്രി ഷാനവാസ് ഹുസൈൻ പറഞ്ഞു.
ജില്ലാ മജിസ്ട്രേറ്റിെൻറ നിർദേശപ്രകാരം പൊലീസ് -എക്‌സൈസ് ഡിപ്പാർട്ട്‌മെൻറുകൾ നടത്തിയ തിരച്ചിലിൽ മദ്യവ്യാപാരികളായ ഛോട്ടേ ലാൽ സാ, അശോക് ശർമ, രാംപ്രേഷ് സാ, ജിതേന്ദ്ര പ്രസാദ് എന്നിവർ അറസ്റ്റിലായി.
കഴിഞ്ഞ നാല് മാസത്തിനിടെ പശ്ചിമ ചമ്പാരൻ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ വിഷമദ്യ ദുരന്തമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.