ലഖ്നോ: യു.പിയിലെ ഗാസിപുർ ജില്ലയിൽ പൊലീസുകാരെൻറ കൊലയുമായി ബന്ധപ്പെട്ട് 19 പേ ർ അറസ്റ്റിലായതായി മുതിർന്ന െപാലീസ് ഒാഫിസർ അറിയിച്ചു. ഹെഡ് കോൺസ്റ്റബ്ൾ സുരേ ഷ് പ്രതാപ് സിങ് വാട്സ് (48) ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗ സ്ഥലത ്തുനിന്ന് വാഹനത്തിൽ മടങ്ങവെ പ്രതിഷേധക്കാരുടെ കല്ലേറിനെ തുടർന്ന് ശനിയാഴ്ച കൊല്ലപ്പെട്ടത്.
തലക്ക് ഏറുകൊണ്ട് ഗതാഗതക്കുരുക്കിൽപ്പെട്ടായിരുന്നു അന്ത്യം. മൂന്നു കേസുകളിൽ ഇതുവരെ 19 പേർ പിടിയിലായതായി ഡി.ജി.പി യശ്വീർ സിങ് ട്വീറ്റ് ചെയ്തു. ഇതിൽ 11 പേർക്കെതിരിൽ കൊലക്കുറ്റത്തിനാണ് കേസ്. ‘രാഷ്ട്രീയ നിഷാദ് പാർട്ടിയി’ൽ പെട്ടവരാണ് പൊലീസിനുനേരെ ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ പ്രതിഷേധക്കാരെ തിരിച്ചറിയുന്നതിന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് എസ്.പി അറിയിച്ചു. പ്രതാപ് സിങ്ങിെൻറ ഭാര്യക്ക് 40 ലക്ഷം രൂപയും മാതാപിതാക്കൾക്ക് 10 ലക്ഷം വീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
യു.പിയിലെ ബുലന്ദ്ശഹറിൽ ഗോവധ ആരോപണവുമായി ബന്ധപ്പെട്ടുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ട് മാസം തികയുന്നതിനു മുമ്പാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.