ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച; 28 പേർ ആശുപത്രിയിൽ

ബറൂച്ച്: ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലെ വാതകചോർച്ചയെ തുടർന്ന് 28 പേർ ആശുപത്രിയിൽ. ബറൂച്ച് ജില്ലയിലെ ജംബൂസറിലാണ് സംഭവം. സരോജ് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പി.ഐ ഇൻഡസ്ട്രീസിലാണ് തീപിടിത്തത്തെ തുടർന്ന് വാതകചോർച്ച ഉണ്ടായത്.

ബ്രോമിൻ വാതകമാണ് ചോർന്നത്. വാതക ചോർച്ചയെ തുടർന്ന് ശ്വാസതടസമുണ്ടായ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാതക ചോർച്ച ഉണ്ടായപ്പോൾ 2000 തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നു.

ചോർച്ച നിയന്ത്രണവിധേയമായെന്ന് സബ് ഇൻസ്പെക്ടർ വൈശാലി അഹിർ മാധ്യമങ്ങളെ അറിയിച്ചു. 


Tags:    
News Summary - 28 hospitalised after gas leakage at a chemical factory in Gujarat’s Bharuch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.