ജയ്പൂർ: രാജ്യം പതിയെ കോവിഡ് ഭീതിയിൽനിന്ന് കരകയറുന്നതിന്‍റെ ശുഭസൂചനയായി പല സംസ്ഥാനങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം കുത്തനെ കുറയുേമ്പാൾ ഒരു പടി മുന്നിൽനടന്ന് രാജസ്ഥാൻ. സംസ്ഥാനത്തെ 33 ജില്ലകളിൽ 27ലും ഒരു പോസിറ്റീവ് കേസു പോലും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തില്ല.
ഒരു ദിവസത്തെ കണക്കുകളിൽ മൊത്തം സംസ്ഥാനത്ത് 17 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നും തലസ്ഥാനമായ ജയ്പൂരിലാണ്. ഒറ്റ മരണവുമില്ല. സികർ, സിരോഹി, കോട്ട, നഗൗർ തുടങ്ങിയ ജില്ലകളാണ് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടാത്തത്.
രാജ്യത്ത് 43,509 കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 22,064 കേസുകളും കേരളത്തിലാണ്- പകുതിയിൽ കൂടുതൽ. രോഗം ബാധിച്ച് മരണപ്പെട്ടവർ കൂടുതൽ മഹാരാഷ്ട്രയിലും- 286 പേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.