റോഡിലെ തർക്കം; യുവാവിനെ ഇരുമ്പ് വടികൊണ്ടടിച്ച 25കാരി അറസ്റ്റിൽ

ന്യൂഡൽഹി: റോഡിൽ അമിത വേഗതയിൽ വാഹനമോടിക്കുകയും ഇതേതുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ ഇരുമ്പ് വടി കൊണ്ട് അടിക ്കുകയും ചെയ്ത 25കാരി അറസ്റ്റിൽ. ചണ്ഡിഗഡിലാണ് സംഭവം. മൊഹാലി സ്വദേശിയായ ശീതൽ ശർമയാണ് അറസ്റ്റിലായത്.

ഇവർ പുറക ിലുണ്ടായിരുന്ന വണ്ടിയിലെ ഡ്രൈവരെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

നിതീഷ് എന്ന യുവാവിന്‍റെ കാർ ശീതൽ ശർമയുടെ കാറിലിടിച്ചെന്ന് ആരോപിച്ചായിരുന്നു അക്രമം. എന്നാൽ ശീതൾ ശർമ കാർ പിറകോട്ടെടുത്തപ്പോൾ നിതീഷിന്‍റെ കാറിൽ ഉരസുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - 25-year-old woman driver attacks man with iron rod in Chandigarh, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.