ടിക്കറ്റില്ല; വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽ ബി.ജെ.പിയിൽ നിന്ന്​ കൂട്ടരാജി

ന്യൂഡൽഹി: പാർട്ടി ടിക്കറ്റ്​ നിഷേധിച്ചതിൽ പ്രതിഷേധിച്ച്​ വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായ ി 25 ബി.ജെ.പി നേതാക്കൾ രാജിവെച്ചു. രാജിവെച്ചവരിൽ മന്ത്രിമാരും ഉന്നത സ്​ഥാനീയരും ഉൾപ്പെടുന്നു.

ചൊവ്വാഴ്​ച മ ാത്രം അരുണാചൽ പ്രദേശിൽ 18 ബി.ജെ.പി നേതാക്കൾ രാജിവെച്ചു. പാർട്ടി ജനറൽ സെക്രട്ടറി ജർപും ഗാംബിൻ, ആഭ്യന്തര മന്ത്രി കു മാർ വയ്​, വിനോദ സഞ്ചാര വകുപ്പു മന്ത്രി ജർകർ ഗാംലിൻ, ആറ്​ സിറ്റിങ്​ എം.എൽ.എമാർ എന്നിവരുൾപ്പെടെയാണ്​ രാജിവെച്ചത്​. നിയമസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ്​ നിൽകിയില്ലെന്ന്​ ആരോപിച്ചാണ്​ രാജി. ഇവർ ബി.ജെ.പി സഖ്യകക്ഷിയായിരുന്ന എൻ.പി.പിയിൽ ചേർന്നു.

ബി.ജെ.പി ശരിയായിരുന്നെങ്കിൽ ഞങ്ങൾ രാജിവെക്കില്ലായിരുന്നു - ആഭ്യന്തരമന്ത്രി കുമാർ വയ്​ കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഉന്നത നേതാക്കൾ പറയുന്നത്​ രാജ്യതാത്​പര്യത്തിനാണ്​ മുൻഗണന എന്നാണ്​. രാജ്യത്തിന്​ ശേഷം പാർട്ടി, അതിനു ശേഷം വ്യക്​തി എന്നതാണ്​ പരിഗണന. യഥാർഥത്തിൽ മറിച്ചാണ്​ സംഭവിക്കുന്നത്​. കോൺഗ്രസിൽ കുടംബവാഴ്​ചയാണെന്ന്​ ബി.​െജ.പി പരിഹസിക്കാറുണ്ട്​. എന്നാൽ അരുണാചൽ പ്രദേശിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന്​ മൂന്ന്​ ടിക്കറ്റുകളാണ്​ ലഭിച്ചിരിക്കുന്നത് -കുമാർ വയ്​ ആരോപിച്ചു.

വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക്​ തെരഞ്ഞെടുപ്പിന്​ മുമ്പായി രണ്ട്​ പ്രാദേശിക സഖ്യങ്ങൾ രൂപീകരിക്കുന്നതിൽ മാത്രമാണ്​ വിജയിക്കാനായത്​. ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന എൻ.പി.പി, എസ്​.കെ.എം എന്നിവർ സഖ്യം ഉപേക്ഷിച്ച്​ ഒറ്റക്കാണ്​ തെരഞ്ഞെടുപ്പിനെ നേരിടുന്നത്​.

Tags:    
News Summary - 25 Leaders Quit BJP Over Tickets - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.