????????????????????? ??????? ???? ?????? ???? ??????? ???? ?????????? ???????? ?????????? ???????? ?????????????????. ??????? ????? ???????????? ??????????? ???????????? ???????? ????????? ??????????????? ??????????????????? ? ? ???????? ??????????????

രണ്ടാഴ്ചയായി പുതിയ രോഗികൾ ഇല്ലാതെ 25 ജില്ലകൾ

ന്യൂഡൽഹി: നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിൽ രണ്ടാഴ്ചയായി പുതിയ കേസുകളൊന്ന ും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ കോട്ടയം, വയനാട് എന്നിവ ഇതിൽപ് പെടും. പ്രതിരോധ മാർഗങ്ങൾ നടപ്പാക്കുന്നതിൽ ഈ സംസ്ഥാനങ്ങൾ കാട്ടുന്ന കണിശതയാണ് ഇത്തരം നേട്ടം കൈവരിക്കാൻ കാരണമെന ്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയൻറ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

ഗോണ്ടിയ (മഹാരാഷ്ട്ര), രാജനന്ദ്ഗാവ് ( ഛത്ത ീസ്ഗഡ് ), ദാവൻഗരെ (കർണാടക), കോട്ടയം, വയനാട് (കേരളം), വെസ്റ്റ് ഇംഫാൽ (മണിപുർ), രജൗരി (ജമ്മു-കശ്മീർ), ഐസ്വാൾ വെസ്റ്റ് (മിസ ോറം), മാഹി (പോണ്ടിച്ചേരി), എസ്.ബി.എസ് നഗർ (പഞ്ചാബ്), പട്ന, നളന്ദ, മുൻഗർ (ബിഹാർ), പ്രതാപ്ഗഡ് (രാജസ്ഥാൻ), പാനിപട്ട്, റോത്തക്, സിർസ (ഹരിയാന), പൗരി ഗർവാൾ (ഉത്തരാഖണ്ഡ്), ഭദ്രദരി കോത ഗുഡം (തെലങ്കാന), സൗത്ത് ഗോവ എന്നിവയാണ് ഈ ജില്ലകൾ.

അതിനിടെ, രാജ്യവ്യാപക ലോക്ഡൗൺ നടപ്പിലാക്കിയ ശേഷം രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിൽ നേരിയ കുറവുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വൈറസ് വ്യാപനത്തിൽ പത്ത് ശതമാനം വളർച്ചാ നിരക്ക് മാത്രമാണ് രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മന്ദിത് കപൂർ, ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഷാമിക രവി എന്നിവരുടെ പഠനത്തിൽ കണ്ടെത്തി.

കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത് ഏഴ് ദിവസം കൂടുമ്പോഴാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുമ്പ് ഇത് നാല് ദിവസം കൂടുമ്പോൾ ആയിരുന്നു.

ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നില്ലെങ്കിൽ മൂന്ന് ദിവസത്തിലൊരിക്കൽ വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിക്കുന്ന സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും പഠനത്തിൽ കണ്ടെത്തി.

അതേസമയം, വൈറസ് വ്യാപനം കുറയുന്നത് സംബന്ധിച്ച കണക്കുകൾ ആശ്വാസം നൽകുന്നതാണെങ്കിലും രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ എണ്ണം കുറവാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കേന്ദ്രം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ പത്തുലക്ഷത്തിൽ 145 പേരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. കൊറോണ വൈറസ് ബാധ രൂക്ഷമായ മറ്റുപല രാജ്യങ്ങളെയും അപേക്ഷിച്ച് വളരെ കുറവാണിത്.

കൊറോണ വ്യാപനം തടയുന്നതിനായി ഏറ്റവും കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ രാജ്യങ്ങളിൽ മുൻ നിരയിലാണ് ഇന്ത്യയെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ പഠന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൊറോണയെ നേരിടുന്നതിന് ലോകത്തെ 73 രാജ്യങ്ങൾ നടപ്പിലാക്കിയ നടപടികളെ താരതമ്യപ്പെടുത്തി ഓക്സ്ഫോർഡ് സർവകലാശാലയിലെ ബ്ലാവട്നിക് സ്കൂൾ ഓഫ് ഗവൺമെന്റിലെ ഗവേഷകർ തയ്യാറാക്കിയ 'ഓക്സ്ഫോർഡ് കോവിഡ് -19 ഗവൺമെന്റ് റെസ്പോൺസ് ട്രാക്കർ ' എന്ന പഠനത്തിലാണ് ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയിരിക്കുന്നത്.

ലോക്ഡൗണിന് മാത്രം കോവിഡിനെ 100 ശതമാനം തടഞ്ഞു നിർത്താനാവില്ലെന്നും വൈറസ് പരിശോധനയും പ്രധാനപ്പെട്ടതാണെന്നും ഓക്സ്ഫോർഡ് റിപ്പോർട്ട് പറയുന്നു. നിരീക്ഷണത്തിൽ ഉള്ളവരെ മാത്രം പരിശോധിക്കുന്ന സംവിധാനം ഇന്ത്യയുടെ കുറവായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - 25 districts in 15 states have not reported new Covid case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.