ഭാര്യയെ കെട്ടിയിട്ട ശേഷം ഭർത്താവ്​ തൂങ്ങി മരിച്ചു

ലക്​നോ: ഭാര്യയെ കെട്ടിയിട്ട്​ യുവാവ്​ തൂങ്ങി മരിച്ചു. യു.പി സ്വദേശി 24കാരനായ റിസ്വാനാണ്​ തൂങ്ങി മരിച്ചത്​. ഖസിയാബാദിലെ ഖോദയിലാണ്​ സംഭവം. രണ്ടു മാസങ്ങൾക്ക്​ മുമ്പ്​ വീട്ടുകാരെ എതിർത്ത്​ പ്രണയിച്ച് വിവാഹം ചെയ്തവരാണ്​ റിസ്വാനും - നസ്രിനും. സ്ഥിരമായൊരു ജോലി ഇല്ലാതിരുന്ന റിസ്വാന്‍  വിഷാദത്തിന് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. നോയിഡയിലെ ഒരു ഫാക്​ടറിയിൽ താത്​കാലിക ജോലി ചെയ്യുകയായിരുന്നു റിസ്വാൻ. 

വെള്ളിയാഴ്​ച വൈകീട്ട്​ നാലിന്​ ജോലി കഴിഞ്ഞെത്തിയ റിസ്വാൻ തനിക്ക്​ നല്ല സുഖം തോന്നുന്നില്ലെന്ന്​ ഭാര്യയെ അറിയിച്ചിരുന്നു. എന്നാൽ നല്ല ജോലി ഇല്ലാത്തതാണ്​ പ്രശ്​നങ്ങൾക്ക്​ കാരണമെന്നും ജോലി ലഭിച്ചില്ലെങ്കിൽ ഇനിയും കഷ്​ടപ്പെടേണ്ടി വരുമെന്നും നസ്രിൻ റിസ്വാനെ അറിയിച്ചു. ചെറിയ തർക്കം ഉണ്ടയ ശേഷം റിസ്വാൻ നസ്രി​​​െൻറ കൈകൾ കെട്ടിയിടുകയും വായിൽ തുണി തിരുകുകയും ചെയ്​തുവെന്ന്​ പൊലീസ്​ പറയുന്നു. തുടര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കൈകളിലെ കെട്ടഴിച്ച നസ്രിന്‍, ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയും ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്തു. റിസ്വാന്‍ പിടഞ്ഞുമരിക്കുന്നതു കണ്ടതോടെ ബോധരഹിതയായി എന്നും നസ്രിന്‍ മൊഴി നൽകിയതായി പൊലീസ്​ പറഞ്ഞു. 

റിസ്വാനും നസ്രിനും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഒന്നിച്ചു ജീവിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് നാടുവിട്ട ഇവര്‍ക്ക് എതിരെ നസ്രി​​​െൻറ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
 

Tags:    
News Summary - 24-year-old ties, gags wife, hangs himself as she watches in horror in Ghaziabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.