ചെന്നൈ: ഹോേങ്കാങ്ങിൽനിന്ന് ചെന്നൈയിൽ വിമാനമിറങ്ങിയ രണ്ട് ദക്ഷിണ കൊറിയൻ യുവത ികളുടെ പക്കൽനിന്ന് 24 കിലോ സ്വർണം പിടിച്ചെടുത്തു. യുൻ യങ് കിം (26), ഹൻബയോൾ ജങ് (25) എന്നിവരാണ് പ്രതികൾ. ശനിയാഴ്ച പുലർച്ചെ ഒന്നരക്ക് കാത്തെപസിഫിക് സി.എക്സ് 631 വിമാനത്തിൽ ടൂറിസ്റ്റ് വിസയിലാണ് ഇവരെത്തിയത്.
ധരിച്ചിരുന്ന ഉൾവസ്ത്രങ്ങളിലാണ് 12 സ്വർണക്കട്ടികൾ വീതം ഒളിപ്പിച്ചുവെച്ചിരുന്നത്. ഇതിന് എട്ടര കോടി രൂപ വിലമതിക്കുന്നു. പ്രതികളെ കസ്റ്റംസും പൊലീസും വിശദമായി ചോദ്യം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.