റായ്ഗർഗ്: വളര്‍ത്തുനായയുടെ മരണത്തിൽ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു. ഛത്തീസ്ഗഡിലെ റായ്‌ഗര്‍ഗ് ജില്ലയിലാണ് സംഭവമുണ്ടായത്. ബിരുദാനന്തര വിദ്യാര്‍ത്ഥിനിയായ 23 വയസുകാരി പ്രിയാംശു സിങ്ങാണ് തെൻറ നാല് വയസുളള നായ മരിച്ചതിനെ തുടര്‍ന്ന് വീട്ടിനുളളില്‍ തൂങ്ങി മരിച്ചത്. വളർത്തു നായക്കൊപ്പം സംസ്‌കരിക്കണമെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് സ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
നായയുടെ മരണത്തില്‍ പ്രിയാംശു വളരെ ദുഖിതയായിരുന്നുവെന്ന് കോത്ര റോഡ് പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചമന്‍ സിന്‍ഹ പറഞ്ഞു. ചൊവ്വാഴ്‌ചയാണ് നായ മരിച്ചത്. പിറ്റേന്ന് പ്രിയാംശു ആത്മഹത്യ ചെയ്‌തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.