Posted On
date_range Updated On
date_range ഹിമാചലിൽ 23 ഐ.ടി.ബി.പി ജവാന്മാർക്ക് കോവിഡ്
ഷിംല: ഹിമാചൽ പ്രദേശിൽ 23 ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) ജവാന്മാർക്ക് കോവിഡ്. വ്യാഴാഴ്ച ആകെ 32 പേർക്കാണ് ഹിമാചലിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1012 ആയി ഉയർന്നു.
കിന്നൗർ ജില്ലയിൽ 17ഉം ഷിംലയിൽ ആറും ജവാന്മാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഐ.ടി.ബി.പി ക്യാമ്പ് സ്ഥിതിചെയ്യുന്ന കിന്നൗറിലെ ജാംഗി മേഖല അടച്ചുപൂട്ടിയിരിക്കുകയാണ്. ഇവിടെ കോവിഡ് സ്ഥിരീകരിച്ച 17 ജവാന്മാരും സൈനിക വാഹനത്തിൽ ജമ്മുവിൽനിന്ന് എത്തിയവരാണ്.
ബുധനാഴ്ച അഞ്ച് ഐ.ടി.ബി.പി ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കിന്നൗറിലെ റെക്കോങ് പിയോ ബറ്റാലിയൻ അടച്ചുപൂട്ടി കണ്ടെയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.