Posted On
date_range Updated On
date_range പശുവിനെ ലൈംഗീകമായി പീഡിപ്പിച്ചു; 22കാരൻ അറസ്റ്റിൽ
പശുവിനെ ലൈംഗീകമായി പീഡിപ്പിച്ച 22കാരൻ അറസ്റ്റിലായി. പൂനെയിലാണ് സംഭവം. ലോണാവാല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം പ്രതി പൂനെയിലെ കുസ്ഗാവ് സ്വദേശിയാണ്. മെയ് 31ന് തന്റെ പശുവിന്റെ പെട്ടന്നൊരു മുരൾച്ച കേട്ടതായി പരാതിക്കാരനായ സതീഷ് ദഗ്ദു കൊക്കരെ ആരോപിച്ചു. പശുത്തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ യുവാവ് പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിക്കാരൻ പറഞ്ഞു.
സതീഷ് ഉടൻ തന്നെ ദീപക് രജ്‍വാദയെ തിരിച്ചറിഞ്ഞു. സതീഷിന്റെ കുടുംബം പശുത്തൊഴുത്തിന് സമീപം തടിച്ചുകൂടിയതോടെ ദീപക് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. എന്നാൽ, കൊക്കരെ കുടുംബം ഘടിപ്പിച്ച സി.സി ടി.വി കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. സതീഷ് ഉടൻ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ദീപക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.