Posted On
date_range Updated On
date_range അധ്യാപകന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കവെ 22 വിദ്യാർഥികൾ ബോധരഹിതരായി വീണു
ന്യൂഡൽഹി: സൗത് ഡൽഹി സ്കൂളിലെ അധ്യാപകന്റെ ജന്മദിനാഘോഷത്തിനിടെ 22 വിദ്യാർഥികൾ ബോധംകെട്ട് വീണു. ബുധനാഴ്ചയാണ് സംഭവം.
മെഹ്റൗലിയിലെ സർക്കാർ സ്കൂൾ വിദ്യാർഥികളാണ് ബോധരഹിതരായത്. ഇവരെ സഫ്ദർഗഞ്ച് ആശുപത്രിയിൽ എത്തിച്ച് നിരീക്ഷണ വാർഡിലാക്കി.
ജന്മദിനാഘോഷത്തിനിടെ ഡിയോഡ്രന്റാണെന്ന് കരുതി കുരുമുളക് സ്പ്രേ പൊട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥികാന്വേഷണത്തിലെ നിഗമനം.
സ്കൂളിൽ നിന്ന് വിദ്യാർഥികൾ ബോധരഹിതരായി എത്തിയെന്ന് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചാണ് എത്തിയതെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.