Posted On
date_range Updated On
date_range മധ്യപ്രദേശ്: മറുകണ്ടംചാടിയവർ ബി.ജെ.പിയിൽ
ന്യൂഡൽഹി: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാറിനെ മറിച്ചിടാൻ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം പാർട്ടിവിട്ട വിമത എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. സിന്ധ്യക്കൊപ്പം 22 വിമതരും ന്യൂഡൽഹിയിൽ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ധയെ സന്ദർശിച്ചാണ് പാർട്ടിയിൽ ചേർന്നതെന്ന് ദേശീയ ജനറൽ സെക്രട്ടറി കൈലാശ് വിജയ്വർഗ്യ ശനിയാഴ്ച അറിയിച്ചു.
ഉപതെരഞ്ഞെടുപ്പിൽ ഇവരെതന്നെ ബി.ജെ.പി മത്സരിപ്പിച്ചേക്കുമെന്നാണറിയുന്നത്. മുഴുവൻ വിമത എം.എൽ.എമാരുടെയും രാജി കഴിഞ്ഞദിവസമാണ് മധ്യപ്രദേശ് നിയമസഭാ സ്പീക്കർ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.