ഇരുചക്ര വാഹനം ഓടിച്ച് പിടിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത 22 കുട്ടികൾ; രക്ഷിതാക്കൾക്കെതിരെ കേസ്

ലഖ്നോ: ഗാസിയാബാദിൽ ഇരുചക്ര വാഹനങ്ങൾ ഓടിച്ച് പിടിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത 22 കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മോട്ടോർ വാഹന നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രായപൂർത്തിയാകാത്തവർ ഉണ്ടാക്കുന്ന അപകടങ്ങൾ കണക്കിലെടുത്താണ് നടപടിയെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കാൻ അധികൃതർ രക്ഷിതാക്കളോട് നിർദേശിച്ചു.

ഐ.പി.സി സെക്ഷൻ 336ഉം മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളും പ്രകാരം എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ രാമാനന്ദ് കുഷ്‌വ അറിയിച്ചു.

Tags:    
News Summary - 22 minors caught driving two-wheelers; Case against parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.