ഗൂഡല്ലൂർ: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളം, തമിഴ്നാട്, കർണാടക, പോണ് ടിച്ചേരി സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുടെ സംയുക്ത യോഗം ഊട്ടി തമിഴകം മാളികയിൽ നടന്നു. തെരഞ്ഞെടുപ്പിൽ അതിർത്തി സംസ്ഥാനങ്ങൾ തമ്മിൽ ക്രമസമാധാന പാലനത്തിലെ സഹകരണത്തിെൻറ ഭാഗമായാണ് യോഗം നടന്നത്. എക്സൈസ് വകുപ്പ് അധികൃതരും യോഗത്തിൽ പെങ്കടുത്തു.
അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുക, ആയുധക്കടത്തും ലഹരി കടത്തും തടയുക, ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക എന്നീ കാര്യങ്ങളും ചർച്ചചെയ്തു. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര സേനകളുമായി സംസ്ഥാന പൊലീസ് സഹകരിക്കും. ഡി.ഐ.ജിമാരും ജില്ല പൊലീസ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.