രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായ നികുതി ഇളവ് നിര്‍ത്തലാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ നയപരിപാടികളുടെ പ്രചാരണത്തിന് പൊതുഫണ്ട് ആവശ്യമുണ്ടെന്നും അതിനാല്‍, പാര്‍ട്ടികളെ ആദായ നികുതിയില്‍നിന്ന് ഒഴിവാക്കിയതില്‍ തെറ്റില്ളെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയാണ് ഹരജി നല്‍കിയത്. വ്യക്തികള്‍ ആദായ നികുതി നല്‍കുമ്പോള്‍ കോടികള്‍ പിരിവ് നടത്തുന്ന പാര്‍ട്ടികള്‍ക്ക് എന്തുകൊണ്ട് ആദായ നികുതി ബാധകമാക്കുന്നില്ളെന്നായിരുന്നു ഹരജിയിലെ വാദം. നോട്ടുനിരോധനത്തിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ വന്ന അസാധുനോട്ട് നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കില്ളെന്ന് കഴിഞ്ഞ ഡിസംബര്‍ 16ന് ധനകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

വ്യക്തികളുടെ നിക്ഷേപം അന്വേഷിക്കുമ്പോള്‍ പാര്‍ട്ടികളുടെ നിക്ഷേപത്തിന് അന്വേഷണം ബാധകമല്ലാതാകുന്നത് ഇരട്ടനീതിയാണ്. പാര്‍ട്ടികളുടെ വരുമാനത്തിന് ആദായനികുതി ഇളവ് നല്‍കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 13 റദ്ദാക്കണമെന്നും ഹരജിക്കാന്‍ ചൂണ്ടിക്കാട്ടി. പ്രസ്തുത വകുപ്പില്‍ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ളെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായ നികുതി ഇളവ് തുടരുന്നത് നിയമവിരുദ്ധമല്ളെന്നും വ്യക്തമാക്കി.

 

Tags:    
News Summary - .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.