ന്യൂഡൽഹി: 2015-16 സാമ്പത്തിക വർഷത്തിനും 2016-17നുമിെട ബി.ജെ.പിയുടെ വരുമാനത്തിൽ 81.18 ശതമാനം വർധന. വരുമാനം 570.86 കോടി രൂപയിൽനിന്ന് 1,034 കോടിയായി വർധിച്ചു. 463.14 കോടി രൂപ കൂടി. അതേസമയം, കോൺഗ്രസ് വരുമാനത്തിൽ ഇൗ കാലയളവിൽ 14 ശതമാനം (36.20 കോടി രൂപയുടെ) കുറവുണ്ടായി. 2015- 16 സാമ്പത്തിക വർഷത്തിൽ വരുമാനം 261.56 കോടി രൂപയായിരുന്നുവെങ്കിൽ 2016- 17 വർഷം 225.36 കോടിയായി കുറഞ്ഞു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇൗ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
2016-17 വർഷം ഏറ്റവും അധികം വരുമാനമുള്ള ദേശീയ പാർട്ടി ബി.ജെ.പിയാണ്- 1034 കോടി രൂപ. ഇൗ കാലയളവിൽ മറ്റ് ദേശീയ പാർട്ടികളുടെ ആകെ വരുമാനത്തിെൻറ 66.34 ശതമാനം വരും ഇത്. വരുമാനത്തിൽ കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത്- 225.36 കോടി. മറ്റ് ദേശീയ പാർട്ടികളുടെ ആകെ വരുമാനത്തിെൻറ 14.45 ശതമാനം വരും ഇത്. സംഭാവനയാണ് ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും വരുമാനത്തിെൻറ സിംഹഭാഗമെന്നാണ് ഇരുപാർട്ടികളും സമർപ്പിച്ച കണക്കുകൾ. ഇൗ കാലയളവിൽ ബി.ജെ.പിക്ക് 997.12 കോടിയും കോൺഗ്രസിന് 50.626 കോടി രൂപയും സംഭാവനയിനത്തിൽ ലഭിച്ചു. ബി.ജെ.പിയുടെ ആകെ വരുമാനത്തിെൻറ 96.41 ശതമാനമാണ് സംഭാവനയെങ്കിൽ കോൺഗ്രസിെൻറ കാര്യത്തിൽ 51.32 ശതമാനമാണ്.
2016-17 വർഷം ബി.ജെ.പിയുടെ ആകെ ചെലവ് 710.057 കോടി രൂപയാണ്. അതേസമയം, കോൺഗ്രസ് ആകെ വരുമാനത്തെക്കാൾ 43 ശതമാനം അധികം ചെലവാക്കി. കോൺഗ്രസിെൻറ ആകെ ചെലവ് 321.66 കോടി രൂപയാണ്. വരുമാനത്തെക്കാൾ 96.30 കോടി രൂപ ചെലവാക്കി. ചെലവിെൻറ ഭൂരിഭാഗവും തെരഞ്ഞെടുപ്പിനോ പ്രചാരണത്തിനോ ആയാണ് ബി.ജെ.പി ചെലവഴിച്ചിരിക്കുന്നത്-606.64 കോടി. ഭരണപരമായ ചെലവിന് 69.78 കോടിയും ജീവനക്കാരുടെ ചെലവ് ഇനത്തിൽ 20.41കോടിയും. കോൺഗ്രസാവെട്ട 149.65 കോടി രൂപയാണ് തെരഞ്ഞെടുപ്പിന് ചെലവഴിച്ചത്. 115.65 കോടി രൂപ മറ്റ് പൊതു ചെലവിനും. ബി.ജെ.പിയും കോൺഗ്രസും 2016- 17 സാമ്പത്തിക വർഷെത്ത വരവുചെലവ് കണക്കുകൾ സമർപ്പിച്ചിരുന്നില്ല. ബി.എസ്.പി, സി.പി.എം, തൃണമൂൽ കോൺഗ്രസ്, സി.പി.െഎ, എൻ.സി.പി എന്നിവയാണ് കണക്കുകൾ സമർപ്പിച്ച പാർട്ടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.