ജയലളിതയുടെ ആരോഗ്യം: അപവാദം പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് പൊലീസ്

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് പൊലീസ് മുന്നറിയിപ്പ് നല്‍കി. ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് തികച്ചും തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ്  വീണ്ടും മുന്നറിയിപ്പ് നല്‍കിയതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. പനി ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രി ആരോഗ്യനില വീണ്ടെടുത്തതായി ആശുപത്രി അധികൃതരും പാര്‍ട്ടിയും അവകാശപ്പെടുകയാണ്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്ക് മടങ്ങാനാകുമെന്ന് ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഗുരുതരമായ വൃക്ക -കരള്‍ രോഗങ്ങള്‍ ബാധിച്ച് സിംഗപ്പൂരില്‍ ചികിത്സ തേടാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി  വാര്‍ത്തകള്‍ പ്രചരിച്ചതോടെ അവ നിഷേധിച്ച് ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രി അധികൃതര്‍ കഴിഞ്ഞദിവസം പത്രസമ്മേളനം വിളിച്ചു. എന്നാല്‍, റിപ്പോര്‍ട്ടര്‍മാരെ ഒഴിവാക്കി കാമറമാന്മാരെ മാത്രമാണ് പത്രസമ്മേളന ഹാളില്‍ പ്രവേശിപ്പിച്ചത്.

ബന്ധപ്പെട്ടവര്‍ എഴുതി വായിച്ച പത്രസമ്മേളനം മൂന്നു മിനിറ്റില്‍ അവസാനിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജയലളിത ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. കടുത്ത പനിയും നിര്‍ജ്ജലീകരണവും അനുഭവപ്പെട്ടെന്നാണ് ഒൗദ്യോഗിക വിശദീകരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.