ഫേസ്ബുക് വിഡിയോ: ഭഗവന്ത് മാനിനെ വീണ്ടും ചോദ്യംചെയ്യും

ന്യൂഡല്‍ഹി:  പാര്‍ലമെന്‍റിലെ സുരക്ഷാ സംവിധാനങ്ങളുടെ വിഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ട സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി എം.പി  ഭഗവന്ത് മാനിനെ വീണ്ടും ചോദ്യംചെയ്യാന്‍  പാര്‍ലമെന്‍ററി സമിതി തീരുമാനിച്ചു. ബി.ജെ.പി അംഗം കിര്‍ത് സോമയ്യയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ പാര്‍ലമെന്‍ററി സമിതി നേരത്തേ  ഇദ്ദേഹത്തെ രണ്ടുവട്ടം വിസ്തരിച്ചിരുന്നു. മാനിന്‍െറ വിദേശയാത്രകളുമായി ബന്ധപ്പെട്ട് വിശദീകരണം തേടാനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.   
വിഡിയോ ഫേസ്ബുക്കിലിട്ടതിന് തൊട്ടടുത്ത ദിവസങ്ങളില്‍ മാന്‍ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി സമിതി കണ്ടത്തെി. നേരത്തേ ചോദ്യംചെയ്തപ്പോള്‍ സമിതി മുമ്പാകെ മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല.

പാര്‍ലമെന്‍റ് സുരക്ഷ അപകടത്തിലാക്കിയ  മാനിന്‍െറ നടപടിക്കെതിരെ ലോക്സഭയില്‍ കക്ഷിഭേദമന്യേ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് സംഭവം അന്വേഷിക്കാന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ പാര്‍ലമെന്‍ററി സമിതിയെ നിയോഗിച്ചത്.  അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ലോക്സഭാ നടപടികളില്‍നിന്ന് മാനിനെ സ്പീക്കര്‍ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ജൂലൈ  രണ്ടിന്  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 12 മിനിറ്റ് വിഡിയോവാണ് പഞ്ചാബില്‍നിന്നുള്ള ആപ് എം.പി ഭഗവന്ത് മാനിനെ കുരുക്കിലാക്കിയത്. നോര്‍ത് അവന്യൂവിലെ തന്‍െറ വീട്ടില്‍നിന്നിറങ്ങി വാഹനത്തില്‍ പാര്‍ലമെന്‍റിനകത്തേക്ക് കടക്കുന്നതുവരെയുള്ള യാത്രയാണ് വിഡിയോവിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.