Posted On
date_range Updated On
date_range കേരളത്തിലെ പാളങ്ങളുടെ അപകടാവസ്ഥ: റെയില്‍വേക്ക് മനുഷ്യാവകാശ കമീഷന്‍ നോട്ടീസ്
ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍പാളങ്ങളുടെ സുരക്ഷ സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്ത് കുറഞ്ഞത് 238 ഇടങ്ങളിലെങ്കിലും പാളങ്ങള്‍ കേടുപറ്റിയതോ ദുര്‍ബലമോ ആയ അവസ്ഥയിലാണ്. അവിടങ്ങളില്‍ വേഗത കുറച്ച് ഓടിക്കാനാണ് നിലവില്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്ന് മാധ്യമ വാര്‍ത്തകളുണ്ട്. പ്രത്യേക പ്രതിനിധിയും മുന്‍ ഡി.ജി.പിയുമായ ജേക്കബ് പുന്നൂസാണ് ഇക്കാര്യം ദേശീയ കമീഷന്‍െറ ശ്രദ്ധയില്‍പെടുത്തിയത്.
യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയാവുന്ന ഗുരുതര സ്ഥിതിയാണെന്ന് നിരീക്ഷിച്ച കമീഷന്‍ നാലാഴ്ചക്കകം പാളങ്ങളുടെ സുരക്ഷാ സ്ഥിതി സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.