ഉറി ഭീകരാക്രമണം: കേസ് എന്‍.ഐ.എ ഏറ്റെടുത്തു

ശ്രീനഗര്‍: ഉറി ഭീകരാക്രമണ സംഭവത്തില്‍ ജമ്മു-കശ്മീര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. തുടര്‍ന്ന്, ആക്രമണം നടത്തിയവര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ജി.പി.എസ് സംവിധാനങ്ങളും പൊലീസ് എന്‍.ഐ.എ സംഘത്തിന് കൈമാറി. സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഭീകരരുടെ ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കും. ഭീകരരുടെ ചിത്രങ്ങള്‍ ശേഖരിച്ച് രാജ്യത്ത് വിവിധ ജയിലുകളില്‍ കഴിയുന്ന ജയ്ശെ മുഹമ്മദ് അംഗങ്ങളെ കാണിക്കും. കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്ന മുറക്ക്, അവരെക്കുറിച്ച് കേസ് ഫയല്‍ തയാറാക്കി പാകിസ്താന് ഒൗദ്യോഗിക അപേക്ഷ നല്‍കുമെന്നും എന്‍.ഐ.എ സംഘം പറഞ്ഞു.

അതിനിടെ, ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി താഴ്വരയിലത്തെി. സുരക്ഷാസേന, പൊലീസ് എന്നിവയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ നിലവിലെ സാഹചര്യങ്ങള്‍ ധരിപ്പിച്ചു. തിങ്കളാഴ്ച നിശ്ചയിച്ച സന്ദര്‍ശനം ഒരു ദിവസം വൈകുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.