ബി.എസ്.പി വിമതന്‍ സ്വാമി പ്രസാദ് മൗര്യക്ക് എം.എല്‍.എ സ്ഥാനം നഷ്ടമായി


ലഖ്നോ: ബി.ജെ.പിയിലേക്ക് കൂറുമാറിയ ഉത്തര്‍പ്രദേശിലെ വിമത ബി.എസ്.പി എം.എല്‍.എ സ്വാമി പ്രസാദ് മൗര്യയെ സ്പീക്കര്‍ മാതാപ്രസാദ് പാണ്ഡെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കി.
ബി.എസ്.പി നിയമസഭാ പാര്‍ട്ടി നേതാവ് ഗയ ചരണ്‍ ദിന്‍കര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അയോഗ്യനാക്കി സ്പീക്കര്‍ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ബി.എസ്.പി ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച പ്രസാദ് മൗര്യ ബി.ജെ.പിയില്‍ ചേര്‍ന്നതായി ജൂണ്‍ 22ന് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. ഇതു തെളിവായി സമര്‍പ്പിച്ചാണ് ബി.എസ്.പി സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ബി.എസ്.പി നേതാവ് മായാവതി 2017 നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുകള്‍ ലേലംചെയ്യുകയാണെന്നും പാര്‍ട്ടി നേതാക്കളെ  ശ്വാസംമുട്ടിക്കുകയാണെന്നും ആരോപിച്ചാണ് മൗര്യ ബി.എസ്.പിയില്‍നിന്നു രാജിവെച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.